renjuanil
Book Appointment

Blogs

Home | Blogs

Date : 12-06-2018

എത്ര സുന്ദരമായ ചിരിയാണല്ലേ കുട്ടികളുടേത് ? ആ ചിരിയിൽ എന്തെങ്കിലും മങ്ങൽ ഏല്പിച്ചിട്ടുണ്ടോ? പല്ലുകളിൽ കറുത്ത നിറം കാണപെടുന്നുണ്ടോ? കുട്ടി പല്ലുവേദനയാണെന്ന് എപ്പോഴെങ്കിലും നിങ്ങളോടു പറഞ്ഞിട്ടുണ്ടോ? പല്ലുകളിലെ പോടായിരിക്കാം കാരണം. ബാക്റ്റീരിയയുടെ ആക്രമണം മൂലം കുട്ടിയുടെ പല്ലു ദ്രവിച്ചു പോകുന്നതാണ് പോടുണ്ടാകുന്നതിനു കാരണം. പല്ലു ദ്രവിച്ചു പോകുന്നതിന്റെ ഏറ്റവും നല്ല ചികിത്സ(Tooth decay treatment Thrissur,Kerala) തന്നെ എത്രയും പെട്ടന്ന് നിങ്ങളുടെ കുഞ്ഞിന് ലഭ്യമാക്കു തൃശ്ശൂരിലെ ഏറ്റവും നല്ല കുട്ടികളുടെ ദന്താശുപത്രിയായ Dr. രഞ്ജു അനിലിന്റെ ഡെന്റൽ വെൽനെസ്സ് ക്ലിനിക്കിലൂടെ.

പാൽ പല്ലുകളിലെ കേടുകൾ പ്രശ്നമല്ലെന്നാണോ നിങ്ങളുടെ ചിന്ത? പാൽ പല്ലുകൾ കൊഴിഞ്ഞുപോയി നല്ല പല്ലുകൾ വന്നോളും എന്നാണോ? എങ്കിലത്‌ തെറ്റായ ചിന്താരീതിയാണ്. പാൽപ്പല്ലുകളെ സംരക്ഷിക്കേണ്ടതും അത്യാവശ്യമായ കാര്യമാണ്. സ്ഥിര ദന്തം വരുന്നതിനാവശ്യമായ സ്ഥലം സ്വാഭാവികമായരീതിയിൽ നിലനിർത്തുന്നത് പാൽപ്പല്ലുകളാണ്. ഈ പാൽപ്പല്ലുകൾ നഷ്ടപ്പെടുന്നത് മൂലം സ്ഥിര ദന്തങ്ങൾ വരിതെറ്റിയോ താമസിച്ചു വരികയോ ചെയ്യുന്നു.

കൂടുതൽ മധുരമുള്ളതും അസിഡിറ്റിയുള്ളതുമായിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും പല്ലു ദ്രവിച്ചു പോകുന്നതിന്റെ തോത് കൂട്ടുന്നു. ഇന്നത്തെ കുട്ടികൾ പിന്തുടരുന്നത് കൂടുതലും മൃദുവായ ഭക്ഷണരീതിയാണ്(soft diet). വറവ് സാധനങ്ങൾ, ബിസ്ക്കറ്റ്, റൊട്ടി എന്നിവയെല്ലാം ഇതിൽ പെട്ടതാണ്. ഇവയെല്ലാം ചവച്ചു കഴിക്കുമ്പോൾ അവശിഷ്ടങ്ങൾ അതിവേഗം പല്ലിൽ ഒട്ടിപ്പിടിക്കുകയും പല്ലു ദ്രവിപ്പിക്കുകയും ചെയ്യുന്നു.

പല്ലിലെ പോടിന്റെ ഫലപ്രദമായിട്ടുള്ള ചികിത്സാരീതികൾ:

 

ഭക്ഷണക്രമീകരണം:
വിറ്റാമിൻ ഡി യുടെ കുറവു മൂലം കാൽസ്യം ആഗിരണം ചെയ്യാൻ കഴിയാതെ വരുന്നതും പല്ലിലെ പോടിനു കാരണമായി വരുന്നു. അതുപോലെ മധുരമുള്ളതും അസിഡിക് ആയിട്ടുള്ളതുമായ ഭക്ഷണക്രമവും പല്ലിന്റെ ശോഷണം ത്വരിതമാക്കുന്നു. അതുകൊണ്ടു തന്നെ കുട്ടികളുടെ ദന്ത രോഗ വിദഗ്ധനെ കണ്ടു ഭക്ഷണം ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്.

ഫ്‌ളൂറോയ്ഡ് ചികിത്സ:
പല്ലിലെ കേടു തുടതുടക്കത്തിൽ തന്നെ കണ്ടുപിടിക്കുകയാണെങ്കിൽ ഫ്‌ളൂറോയ്ഡ് ചികിത്സ കൊണ്ടു തന്നെ അതു വേഗത്തിൽ ചികിത്സിച്ചു ബേധമാക്കാം. രണ്ടുതരത്തിലുള്ള ഫ്‌ളൂറോയ്ഡ് ചികിത്സ ലഭ്യമാണ്.

ടോപിക്കൽ ഫ്‌ളൂറോയ്ഡ് ചികിത്സ (Topical fluroide treatment):

ഈ ചികിത്സാ രീതിയിൽ ഫ്ളൂറോയ്ഡ് നേരിട്ടു പല്ലിൽ പ്രയോഗിക്കുന്നു. ജെൽ രൂപത്തിലോ വാർണിഷ് രൂപത്തിലോ ഉള്ള ഫ്‌ളൂറോയ്ഡ് പഞ്ഞിയോ ബ്രഷോ ഉപയോഗിച്ച് പല്ലിൽ പുരട്ടുന്നു. ഇത് പല്ലിന്റെ ശോഷണത്തെ തടയുന്നു.

സിസ്റ്റമിക് ഫ്‌ളൂറോയ്ഡ് ചികിത്സ (Systemic fluroide treatment):
ഭക്ഷണക്രമീകരണത്തിലൂടെയോ ഫ്‌ളൂറോയ്ഡ് സപ്പ്ളെമെന്റ്സ് കഴിക്കുന്നതിലൂടെയോ ശരീരത്തിനാവശ്യമായ ഫ്‌ളൂറോയ്ഡ് ലഭ്യമാകുന്നതാണു് ഈ ചികിത്സ രീതി.

സീലാന്റ്സ് (Pit and fissure sealants):
പല്ലുകൾക്കിടയിലുള്ള ചാലുകളിൽ ഭക്ഷണാവശിഷ്ടം തങ്ങിയിരുന്നു പോടുകൾ ഉണ്ടാകുന്നതിനു കാരണമായി തീരുന്നു. പരുക്കനായ പ്രതലമുള്ള അണപ്പല്ലുകൾ വൃത്തിയാക്കുന്നതിന് ബ്രഷുകൾക്കു എളുപ്പത്തിൽ കഴിയുന്നില്ല. പ്രതിരോധശേഷിയുള്ള ഫ്‌ളൂറോയ്ഡ് സീലാന്റ്സ് ഉപയോഗിച്ച് ഈ ചാലുകൾ അടച്ചാൽ അത് പല്ലു വൃത്തിയാക്കൽ എളുപ്പമാക്കി തീർക്കുന്നു. പല്ലുകൾ ദ്രവിച്ചു പോകാനുള്ള സാധ്യത എൺപതു ശതമാനം വരെ ഈ സീലാന്റ്സ് ഉപയോഗിക്കുന്നതിലൂടെ കുറയുന്നു.

ഇങ്ങനെ ഒക്കെയാണെങ്കിലും കുട്ടികളെ ചെറുപ്പത്തിലേ രണ്ടു നേരവും പല്ലുതേച്ചു പഠിപ്പിക്കുന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. വായ വൃത്തിയായി(Dental health and hygiene in Thrissur) സൂക്ഷിക്കേണ്ടത് ആരോഗ്യമുള്ള പല്ലുകൾക്ക് അത്യാവശ്യമാണ്. ഇനി പല്ലിൽ പോടു കണ്ടു തുടങ്ങി എന്നുതന്നെ ഇരിക്കട്ടെ, പേടിക്കേണ്ട കേരളത്തിലെ ഏറ്റവും നല്ല ദന്ത ചികിത്സയുമായി ഡോ.രഞ്ജു അനിലിന്റെ ദന്താശുപത്രി (best dental clinic in Kerala) നിങ്ങളുടെ കൂടെയുണ്ട്. കേരളത്തിലെ ഏറ്റവും നല്ല ദന്ത ഡോക്ടരുടെ (best paediatric dentist in Kerala) അടുത്തേക് വരൂ പല്ലുകളുടെ സംരക്ഷണം ഉറപ്പാക്കു...

Mail Us @ kidsdentalkerala@gmail.com

Make an Appointment

Our Doctor

doctor

Dr. Renju Anil graduated from Calicut University.

View More

Image Gallery

image-gallery

Video Gallery

video

Contact Us

Dr Renju Anil's dental wellness clinic
St Antony's complex
Mapranam
Irinjalakkuda
Phone no: 8943156384

2016 Renju Anil All Rights reserved.

Conceptualized, Marketed & Promoted by Anvita Tours2Health Private Limitedmed-e-guru